തായ്‌ലാന്റ്: പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേ വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ ചെരിഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റു ആനകളുടേയും ജീവന്‍ നഷ്ടപ്പെട്ടത്.
തായ്‌ലാന്റ്: പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേ വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ ചെരിഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റു ആനകളുടേയും ജീവന്‍ നഷ്ടപ്പെട്ടത്.
മധ്യ തായ്‌ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ട രണ്ടു ആനകള്‍ അടുത്തുള്ള മലഞ്ചെരിവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇവരെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നരകത്തിലേക്കുള്ള കുഴി’ എന്ന അര്‍ഥം വരുന്ന ഹ്യൂ നാരോക് എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആനകള്‍ വീണത്. ഇതിനു മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ആഴവും പരപ്പും കൂടിയ വെള്ളച്ചാട്ടമായതു കൊണ്ടുതന്നെ വീണാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. 1992ലും ഒരു കൂട്ടം ആനകള്‍ ഇതുപോലെ കൊല്ലപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച ആനക്കൂട്ടം ദേശീയോദ്യാനത്തിനടുത്തുള്ള റോഡ് തടസപ്പെടുത്തി കുറേ സമയം നിന്നിരുന്നു. അതിനുശേഷമാണ് വെള്ളച്ചാട്ടത്തില്‍ നിന്ന് കുട്ടിയാനയുടേയും മറ്റു അഞ്ച് ആനകളുടേയും മൃതശരീരം ലഭിക്കുന്നത്.
ഏഷ്യയില്‍ ആകെയുള്ളതിന്റെ ആനകളില്‍ പകുതിയും തായ്‌ലാന്റിലാണ് ഉള്ളത്. ഏകദേശം 7,000ത്തോളം ആനകള്‍ തായ്‌ലാന്റില്‍ ഉണ്ടെന്നാണ് കണക്ക്.