| Saturday, 10th July 2021, 10:08 pm

അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ ജഡം; രണ്ട് ആനക്കുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ ആനയുടെ മൃതദേഹം കണ്ടെത്തി. കോന്നിക്ക് സമീപം കുമ്മണ്ണൂര്‍ വനമേഖലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

നിലവില്‍ വനത്തില്‍ തീരത്തിനോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി വെച്ചിരിക്കുകയാണ്. ആനയുടെ പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടത്തും.

രാവിലെ മുതല്‍ തന്നെ അച്ചന്‍കോവിലാറിലൂടെ ആനയുടെ ജഡം ഒഴുകുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു.

അതേസമയം ശക്തമായ ഒഴുക്കില്‍ രണ്ട് ആനക്കുട്ടികള്‍ കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നദിക്ക് സമീപം പരിശോധന നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  elephant Dead Body in Achencovilar; Two more elephants are suspected to have drowned

Latest Stories

We use cookies to give you the best possible experience. Learn more