ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്
Big Buy
ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2014, 5:19 pm

[] ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയുമായി ബ്രൂട്ട് പോസ് വൈറസ്. ട്രോജന്‍, ബോട്ട് നെറ്റ് വിഭാഗത്തില്‍പ്പെടുന്ന അപകടകാരികളായ ഈ വൈറസുകള്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയേറെയാണ്.

വൈറസ് ബാധിച്ച മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് ഹോള്‍ഡറിന്റെ പേര്, അക്കൗണ്ട് നമ്പര്‍, സി.വി.വി. കോഡ് തുടങ്ങിയ വിവരങ്ങളും മെഷീനിലെ സിസ്റ്റം ഇന്‍ഫര്‍മേഷനും വൈറസ് ചോര്‍ത്തും.  വിന്‍ഡോസ് അധിഷ്ഠിത സംവിധാനങ്ങള്‍ക്കാണ് വൈറസ് മുഖ്യമായും വില്ലനാവുന്നത്.

ഇന്ത്യയുടെ ഔദ്യോഗിക സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സി.ഇ.ആര്‍.ടി) വൈറസുകളെ സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഏജന്‍സികളാണ് ഈ വൈറസുകളെ സൃഷ്ടിച്ചതെന്ന് സി.ഇ.ആര്‍.ടി വ്യക്തമാക്കി. മുംബൈയില്‍ മാത്രം 700 ലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളില്‍ ബ്രൂട്ട്  പോസ് വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.