| Thursday, 16th October 2014, 5:56 pm

മുന്‍ മന്ത്രിയുടെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുന്‍മന്ത്രി ടി.എച്ച് മുസ്തഫയുടെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി. വൈദ്യുത  മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിലാണ് എറണാകുളം വാഴക്കുളത്തെ വീട്ടില്‍ വൈദ്യുത ക്രമക്കേട് കണ്ടെത്തയത്. കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍  ഋഷിരാജ് സിങിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ടി.എച്ച് മുസ്തഫയ്‌ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ഏകദേശം 40,000 രൂപയുടെ വൈദ്യുതിമോഷണമാണ് നടത്തിയിരിക്കുന്നത് എന്നാണ് സ്‌ക്വാഡിന്റെ കണ്ടത്തല്‍.

വൈദ്യുതി ഉപയോഗത്തില്‍ ക്രമക്കേട് കണ്ടെത്തയതിനെത്തുടര്‍ന്ന് മുസ്തഫയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍ രണ്ട് കോടിയിലധികം രൂപയുടെ വൈദ്യുതമോഷണമാണ് കണ്ടെത്തിയിരുന്നത്. സംസ്ഥാനത്ത് നടക്കുന്ന വൈദ്യുത മോഷണങ്ങളില്‍ 95 ശതമാനവും നടത്തുന്നത് സമ്പന്നരാണെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

വൈദ്യുത മോഷണവും വൈദ്യുത ദുരുപയോഗവും കണ്ടെത്തുന്നവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുത മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഋഷിരാജ് സിങ് പാരിതോഷികം നല്‍കുമെന്ന് അറിയിച്ചിരുന്നു. 50,000 രൂപയോ പിഴത്തുകയുടെ അഞ്ച് ശതമാനമോ ആവും പാരിതോഷികമായി നല്‍കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more