കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരും റഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.[]
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 537 കോടി രൂപയും സ്വകാര്യ ഉപഭോക്താക്കളില്‍ നിന്ന് 568 കോടി രൂപയും കുടിശികയായി ലഭിക്കാനുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് കോടതിയെ അറിയിച്ചു.
അതേസമയം സ്വകാര്യ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കാനുള്ള 350 കോടി രൂപ കോടതി വ്യവഹാരങ്ങള്‍ മൂലമാണ് പിരിച്ചെടുക്കാന്‍ കഴിയാത്തതെന്നും ബോര്‍ഡ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വന്‍കിട ഉപഭോക്താക്കളില്‍ നിന്നുമുള്ള കുടിശിക പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതിയിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക ബെഞ്ച് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.