വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2014, 4:02 pm
[] തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിരക്കുകളില്‍ ശരാശരി 8.5 ശതമാനത്തോളം വര്‍ധനയുണ്ടാകും. ശനിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
40 യൂണിറ്റ് വരെ നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റിനു മുകളില്‍ ഓരോ യൂണിറ്റിനും 2.80 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24 ശതമാനവും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതമാനമാണ് വര്‍ധന.
40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ ഉപോക്താക്കള്‍ക്ക് വൈദ്യുത നിരക്ക് വര്‍ധന ബാധകമല്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. നിരക്കു വര്‍ധനവിലൂടെ പ്രതിവര്‍ഷം 800 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ.