| Tuesday, 17th July 2012, 4:41 pm

വൈദ്യുതമേഖല സ്വകാര്യവല്‍ക്കരിക്കണമെന്ന് അലുവാലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : രാജ്യത്തെ വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍കരിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ഊര്‍ജ്ജ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

ദല്‍ഹിയിലെ ചിലിയിടങ്ങളില്‍ സ്വകാര്യവല്‍ക്കരണം വിജയിച്ചതിനാല്‍ മറ്റ് നഗരങ്ങളിലും സ്വകാര്യവല്‍ക്കരണം നടത്തണമെന്നും മറ്റു സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും ഊര്‍ജ്ജ പ്രസരണ നഷ്ടം കുറക്കുവാനും സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും വൈദ്യുത ഉപഭോഗം കൂടുതലുള്ള സമയങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more