തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 6.8% ആണ് ശരാശരി നിരക്ക് വര്‍ധന.
നിരക്കു വര്‍ധനനയിലൂടെ കെ.എസ്.ഇ.ബിക്ക് ഒരുവര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 1000 വാട്‌സ് വരെയുള്ളവര്‍ക്കും നിരക്കു വര്‍ധനവില്ല. ക്യാന്‍സര്‍ രോഗിയോ അപകടങ്ങളില്‍ അംഗവൈകല്യമോയുള്ള കുടുംബങ്ങള്‍ക്ക് 100 യൂണിറ്റുവരെ വൈദ്യുതി ഉപഭോഗത്തിന് അധിക നിരക്ക് നല്‍കേണ്ടതില്ല.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 150 യൂണിറ്റുവരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും.