ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തിന്റെ പ്രതീകമായാണ് ബൈക്ക് പ്രേമികള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റിനെ വിശേഷിപ്പിക്കുന്നത്. മറ്റൊരു ബൈക്കിനും അവകാശപ്പെടാനാകാത്ത രൂപഭംഗിയോടും പൗരുഷത്തോടുമൊപ്പം തന്നെ അവയുടെ ഘന ഗാംഭീര്യതയാര്‍ന്ന ശബ്ദം തന്നെയാണ് അതിന്റെ പ്രധാന ഹൈലൈറ്റ്. റോഡിലൂടെ നീങ്ങുമ്പോള്‍ ബുള്ളറ്റിന്റെ ഘട..ഘട.. ശബ്ദം ആരെയും ഒന്ന് നോക്കിപ്പിക്കുന്നതാണ്.
എന്നാല്‍ അന്തരീക്ഷ മലിനീകരണത്തിന് നോ പറഞ്ഞു കൊണ്ട് ലോകമാനകമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡു അതില്‍ പങ്കാളികളാവുകയാണ്. പക്ഷേ എന്‍ഫീല്‍ഡ് ആരാധകരെ നിരാശരാക്കിയാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ സവിശേഷതകള്‍ പ്രചരിക്കുന്നത്. ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റുകളാണ് കമ്പനി വിപണിയിലിറക്കുന്നതെന്ന് ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
തായ്‌ലന്റിലെ ബാങ്കോക്ക് ഷോറൂമില്‍ നിന്നുമാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ക്ലാസിക് 350 യെ അടിസ്ഥാനപ്പെടുത്തിയുള്ളതാണിത്. എഞ്ചിന് പകരം ബാറ്ററി ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള പരിഷ്‌കരിച്ച ചാസിയിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്. 0100 kmph ടൈമര്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനും പുതിയ ഇലക്ട്രിക് ബുള്ളറ്റ് നേടിയിട്ടുണ്ട്. ടെക്‌നോളജിയുടെ കാര്യത്തില്‍ ഇലക്ട്രിക് ബുള്ളറ്റ് ഏറെ മുന്നിലാണെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്.
ഭാവിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളെ പിപണിയിലിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് തലവന്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞിരുന്നെങ്കിലും കമ്പനി ഇത്ര പെട്ടെന്ന് വഴിമാറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.