| Saturday, 21st January 2017, 5:16 pm

അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്: നടപടി അംഗീകരിക്കില്ലെന്നു കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഈ വിഷയത്തില്‍ കോടതി മുമ്പ് തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതായിരുന്നുവെന്നും കമ്മീഷന്‍ ഇപ്പോള്‍ കോടതി വിധി മറികടന്നിരിക്കുകയാണെന്നും പറഞ്ഞ കെജ്‌രിവാള്‍ കമ്മീഷണറുടെ നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.


ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും  ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ താക്കീത്. ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് കമ്മീഷന്‍ കെജ്‌രിവാളിന് താക്കീത് നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്‍ നടപടി അംഗീകരിക്കില്ലെന്നു കെജ്‌രിവാളും പ്രതികരിച്ചു.


Also read ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലിയുടെ മിക്ക പരസ്യങ്ങളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും


ബി.ജെ.പിയോ കോണ്‍ഗ്രസ്സോ പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കേണ്ടതില്ലെന്നും അത് നിങ്ങളുടെ പണം പോലെ കൈപ്പറ്റുക. എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യണമെന്നായിരുന്നു കെജ്‌രിവാള്‍ ഗോവയില്‍ പറഞ്ഞിരുന്നത്. പ്രസംഗം പരിശേധിച്ച  കമ്മീഷന്‍ കെജ്‌രിവാള്‍ ചട്ടലംഘനം നടത്തിയെന്നു നിരീക്ഷിക്കുകയായിരുന്നു. വോട്ടര്‍മാരെ പണം വാങ്ങാന്‍ പ്രേത്സാഹിപ്പിക്കുന്നതാണ് പ്രസംഗമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വിഷയത്തില്‍ കോടതി മുമ്പ് തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതായിരുന്നുവെന്നും കമ്മീഷന്‍ ഇപ്പോള്‍ കോടതി വിധി മറികടന്നിരിക്കുകയാണെന്നും പറഞ്ഞ കെജ്‌രിവാള്‍ കമ്മീഷണറുടെ നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്ഥാവന

കെജ്‌രിവാള്‍ നടത്തിയ പ്രസംഗം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും  ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടല ലംഘനവുമാണെന്നു കാട്ടി ബി.ജെ.പിയായിരുന്നു കമ്മീഷനു പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more