തൃശൂര്‍: വോട്ട് ചെയ്യാനെത്തിയ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ നടപടി വിവാദത്തില്‍. തൃശൂര്‍ ജില്ലയിലെ പുള്ളിലുള്ള പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മഞ്ചുവാര്യറുമൊത്താണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത്. എന്നാല്‍ വോട്ട് പോലും നിര്‍ത്തിവെച്ചാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചതോടെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.
നേരത്തെ വോട്ട് ചെയ്യാനെത്തിയ ദിലീപിനൊപ്പം പോളിങ് ഓഫീസര്‍ സെല്‍ഫിയെടുത്തതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടി പോളിങ് ഓഫീസര്‍ ബൂത്തിന് പുറത്തേക്കിറങ്ങുകയായിരുന്നു.
വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ പോളിങ് ഓഫീസര്‍ പുറത്തേക്കിറങ്ങി സെല്‍ഫിയെടുത്ത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.ഇത് വലിയ വീഴ്ച്ചയാണെന്ന വോട്ടര്‍മാര്‍ ആരോപിച്ചു.
അതേസമയം വോട്ട് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടു പലയിടത്തും ഇപ്പോഴും വോട്ടിങ് തുടരുകയാണ്. വോട്ടിങ് ശതമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വോട്ടിങ് ശതമാനം 77 ശതമാനം കടന്നു. പലയിടത്തും വോട്ടിങ് മെഷീന് തകരാറിലാത് വോട്ടിംങ് വൈകാന്‍ ഇടയാക്കി. കണ്ണൂരിലാണ് ഏറ്റവും കൂടിതല്‍ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.