എറണാകുളം: മഴ എല്ലാ പാര്‍ട്ടികളെയും സാരമായി ബാധിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍. മഴ എല്ലാ പാര്‍ട്ടികളെയും പോളിംഗില്‍ സാരമായി ബാധിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
എന്നാല്‍ വെള്ളക്കെട്ട് ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍. ഇടത് വലതു പക്ഷത്തിന്റെ സൃഷ്ടിയാണ് വെള്ളക്കെട്ട് എന്നായരിന്നു സി.ജി രാജഗോപാല്‍ പറഞ്ഞത്.
മാറ്റത്തിനു വേണ്ടി വോട്ടു ചെയ്യണമെന്നാണ് സി.ജി രാജഗോപാലിന്റെ ആവശ്യം. ഇടതു വലതു സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷകളുമായി രംഗത്തുണ്ട്.
മഞ്ചേശ്വരം ഒഴികെ നാലു മണ്ഡലങ്ങളിലും കനത്ത മഴയാണ്. എറണാകുളത്ത് ശക്തമായ മഴയില്‍ ബൂത്തുകളില്‍ വെള്ളം കയിറിയിട്ടുണ്ട്. മഴ പോളിംഗിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊച്ചിയില്‍ പല ഭാഗങ്ങളിലും വെള്ളം കയറുന്നതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോലിങ് തുടരാന്‍ ശ്രമിക്കുകയാണെന്നും മഴ മാറിയാല്‍ ആറുമണിക്ക് ശേഷവും പോളിംഗ് തുടരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്. പോളിംഗ് മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായാല്‍ മാത്രമേ മാറ്റിവെക്കൂ എന്നും അദ്ദേഹം അറിയിച്ചു.