മധ്യകര്‍ണാടകയിലടക്കം കോണ്‍ഗ്രസ് മുന്നേറ്റം; മേഖല തിരിച്ചുള്ള കണക്ക് ഇങ്ങനെ
national news
മധ്യകര്‍ണാടകയിലടക്കം കോണ്‍ഗ്രസ് മുന്നേറ്റം; മേഖല തിരിച്ചുള്ള കണക്ക് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 12:27 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തി കോണ്‍ഗ്രസ്. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ്-42.9 ശതമാനം, ബി.ജെ.പി 36.2 ശതമാനം, ജെ.ഡി.എസ്- 13 ശതമാനം, മറ്റുള്ളവര്‍ 7.9 ശതമാനം
എന്നിങ്ങനെയാണ് വോട്ടിങ് നിരക്ക്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 33 ശതമാനം വോട്ട് കിട്ടിയിരുന്നെങ്കില്‍ ഇത്തവണ നിരക്ക് ഉയര്‍ത്തിയപ്പോള്‍ സീറ്റ് നിലയിലും അത് കാര്യമായി പ്രതിഫലിച്ചു. നിലവിലെ ലീഡ് സ്ഥിതിയനുസരിച്ച് 40 സീറ്റ് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്.

ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മധ്യകര്‍ണാടകയിലടക്കം മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കല്യാണ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-13, ബി.ജെ.പി- 22, കുട്ടൂര്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-30, ബി.ജെ.പി- 19, മധ്യകര്‍ണാടകയില്‍ കോണ്‍ഗ്രസ്-15, ബി.ജെ.പി- എട്ട്, തീരദേശ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-മൂന്ന്, ബി.ജെ.പി- 14, ഓള്‍ഡ് മൈസൂരുവില്‍ കോണ്‍ഗ്രസ്- 34, ബി.ജെ.പി- നാല്, ബെംഗളൂരുവില്‍ കോണ്‍ഗ്രസ്- 13, ബി.ജെ.പി- 14 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള കണക്കുകള്‍.

കോണ്‍ഗ്രസ്- 123, ബി.ജെ.പി- 71, ജെ.ഡി.എസ്- 24, മറ്റുള്ളവര്‍ -ആറ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. 224 അംഗ നിയമസഭയില്‍ 113 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.