കോണ്‍ഗ്രസ് തരംഗം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുകയറി; ഛത്തീസ്ഗഢില്‍ ലീഡ് ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 8:43 am
ന്യൂദല്‍ഹി: ലീഡ് നില മാറി മറയുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചു കയറുന്നു. 70 സീറ്റുകളില്‍ കോണ്‍ഗ്രസും 62 സീറ്റുകളില്‍ ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ ബി.ജെ.പിക്കായിരുന്നു ഇവിടെ ലീഡ്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 33ഉം ബി.ജെ.പി 25ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് തരംഗമെന്ന് തന്നെ പറയാവുന്ന മുന്നേറ്റമാണ് 4 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നടത്തുന്നത്. രാജസ്ഥാനില്‍ ബി.ജെ.പിക്ക് ഒരു സമയത്ത് പോലും കോണ്‍ഗ്രസിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. തെലങ്കാനയിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. മിസോറാമില്‍ എം.എന്‍.എഫ് 11 പത്ത് സ്ഥലത്തും കോണ്‍ഗ്രസ് 9 സ്ഥലത്തുമാണ് ലീഡ് ചെയ്യുന്നത്.