| Saturday, 25th May 2019, 6:14 pm

ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങളല്ല ഇന്ത്യ; തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി സര്‍ക്കാറിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രത്തിലുള്ളൊരു സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ദേശീയതലത്തിലെ യു.പി.എയുടെ തിരച്ചടി മൂലം തമിഴ്‌നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍. തമിഴ്നാട്ടില്‍ 38-ല്‍ 37 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരുമണ്ഡലത്തിലും തിളക്കമാര്‍ന്ന വിജയം ഡി.എം.കെയുടെ നേതൃത്വത്തിലുള്ള യു.പി.എ കൈവരിച്ചിരുന്നു.

മത്സരിച്ച 19 സീറ്റുകളിലും വിജയിച്ചാണ് ഡി.എം.കെ തമിഴ്‌നാട്ടില്‍ തിരിച്ചുവരവ് നടത്തിയത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. 37 സീറ്റുകളില്‍ വന്‍വിജയംകൊയ്തപ്പോള്‍ ഒരുസീറ്റുപോലും നേടാതെ നിര്‍ജീവമായ പാര്‍ട്ടിയെയാണ് അഞ്ചുവര്‍ഷംകൊണ്ട് സ്റ്റാലിന്‍ തിരിച്ചുപിടിച്ചത്.

We use cookies to give you the best possible experience. Learn more