കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളായി വടകരയും ആലപ്പുഴയും പാലക്കാടും മാറുകയാണ്.
വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനേക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ജയരാജന്‍ ആദ്യഘട്ടത്തില്‍ മാത്രമാണ് മുന്നിട്ട് നിന്നത്.
ആലപ്പുഴയില്‍ ശക്തമായ മത്സരമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും തമ്മില്‍ നടക്കുന്നത്. ഇതുവരെയുള്ള ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്ന ഒരേ ഒരു സീറ്റ് ആലപ്പുഴയിലേതാണ്. എന്നാല്‍ കുറച്ച് മുന്‍പ് വരെയും ഷാനി മോള്‍ മുന്നിട്ട് നിന്നിരുന്നു. 1639 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ എ.എം ആരിഫിന്റെ ലീഡ് നില
പാലക്കാട് മണ്ഡലത്തിലെ ഫലം വരുമ്പോള്‍ വി.കെ ശ്രീകണ്ഡന്റെ ലീഡ് 27500 ലധികമാണ്. എക്‌സിറ്റ് പോളില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച് എം.ബി രാജേഷിന്റെ ലീഡ് പിറകിലാണ്.
കേരളത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഫലം പ്രവചിക്കാന്‍ കഴിയാത്ത വിധത്തില്‍ ലീഡ് നില മാറി കൊണ്ടിരിക്കുകയാണ് ഈ രണ്ട് മണ്ഡലങ്ങളിലും