തിരുവനന്തപുരം: മിസോറം തെരെഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം ബി.ജെ.പിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. പ്രതിപക്ഷത്തിന്റെ സൗജന്യ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും ആശയങ്ങളാണ് പ്രതിപക്ഷം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥനങ്ങളിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെങ്കിലും മിസോറാമില്‍ മണിപ്പൂര്‍ തിരിച്ചടിയാകും. മിസോറാമില്‍ ഭൂരിപക്ഷം ഗോത്ര വിഭാഗം ആയതിനാല്‍ തന്നെ മണിപ്പൂര്‍ വിഷയം സാരമായി തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ ഇടയുണ്ട്.
ജനങ്ങള്‍ക്ക് പരിചിതമായതും വിശ്വാസ്യതയുമുള്ള മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുന്നത് മികച്ച തീരുമാനം ആണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
‘നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പ് വലിയ പ്രാധാന്യത്തോടെ നോക്കി കാണുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വ്യക്തിയെ നോക്കിയാണ് വോട്ടു ചെയ്യുന്നത്. എന്നാല്‍ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനങ്ങള്‍ നോക്കിയുമാണ്. കെജ്രിവാളിന്റെ മോഡല്‍ സ്വീകരിച്ചാണ് രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയിലും അത് തന്നയാണ് സംഭവിച്ചത്. പക്ഷെ കര്‍ണാടകയില്‍ ബി.ജെ.പി മാന്യമായി തോല്‍വി ഏറ്റുവാങ്ങി. ഒരു വിധത്തിലുമുള്ള സര്‍വ്വേ ഫലങ്ങളിലും വിശ്വാസം ഇല്ല. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണ്’, അല്‍ഫോന്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Content Highlight : Alphons Kannanthanam speaks about Mizoram Election