Advertisement
Kerala News
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പിറവത്ത് വിജയമാവര്‍ത്തിച്ച് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 06:01 am
Wednesday, 8th December 2021, 11:31 am

പിറവം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. എല്‍.ഡി.എഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

ഇടപ്പള്ളിച്ചിറ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഡോ. അജേഷ് മനോഹറാണ് 20 വോട്ടിന് വിജയം ഉറപ്പിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനേയും ബി.ജെ.പി സ്ഥാനാര്‍ഥി പി.സി. വിനോദിനേയും പിന്തള്ളിയാണ് അജേഷ് മനോഹര്‍ വിജയം ഉറപ്പിച്ച് ഭരണം നിലനിര്‍ത്തിയത്.

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ല പഞ്ചായത്തുക്കളിലെ മൂന്ന് ഡിവിഷനുകളിലും, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Election; LDF wins in Piravom