| Tuesday, 26th May 2015, 7:23 pm

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരുവിക്കര നിയമസാഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടത്താന്‍ തീരുമാനം. ജൂണ്‍ 30 നാണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും. ജൂണ്‍ 10 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം പുറപ്പെടുവിച്ചത്.  11 നാണ് സൂക്ഷ്മ പരിശോധന. ജൂണ്‍ 13 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേന്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് നടത്തുന്നത്. എം വിജയകുമാര്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തികേയന്റെ ഭാര്യയെ ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും അവര്‍ താല്‍പര്യം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി കാര്‍ത്തികേയന്റെ മകനെ മത്സരിപ്പിക്കുന്നതിനുള്ള സാധ്യതകളുണ്ടെന്നും സൂചനയുണ്ട്.

We use cookies to give you the best possible experience. Learn more