|

ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുനിന്നാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്. പത്ത് കാര്‍ഡുകളാണ് കണ്ടെത്തിയത്.

കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശത്തുള്ളവരുടെ കാര്‍ഡുകളാണ്  കണ്ടെത്തിയവയില്‍ അധികവും.

കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ തന്നെ ഉപേക്ഷിച്ചതാണോ എന്ന കാര്യവും വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories