ലക്നൗ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഉത്തർ പ്രദേശിൽ എത്തിയതായിരുന്നു സുനിൽ അറോറ. അടുത്തിടെയാണ് സുനിൽ അറോറ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തത്.
Also Read “ഐ.ആര്‍.സി.ടി.സി ഐ പേ ” സൗകര്യം വരുന്നതോടെ റെയില്‍വെയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാം
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന അവസരത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചട്ടം അനുസരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത് വിടേണ്ടി വരുമെന്നും കമ്മീഷണർ വെളിപ്പെടുത്തി.ആദായ നികുതി വകുപ്പാകും സ്വത്ത് വിവരങ്ങൾ പരിശോധിക്കുക.
Also Read ബ്ലോഗ് എഴുതാനും പ്രസംഗിക്കാനും മാത്രമാണ് ബി.ജെ.പി ക്ക് താല്‍പര്യം: കപില്‍ സിബല്‍
നൽകുന്ന വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്മീഷൻെറ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പരസ്യപ്പെടുത്തും. പാകിസ്ഥാൻ പിടികൂടിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാറുന്ന ദിവസത്തിലാണ് തെരഞ്ഞെടുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്.