ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവാസയുടെ ഭാര്യയ്ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസ്. വിവിധ കമ്പനികളില്‍ ഡയറക്ടറല്‍ ബോര്‍ഡിലുള്ള നോവല്‍ സിംഗാളിന്റെ വരുമാനം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലാവാസ കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറിയായി നിയമിതനായതിന് ശേഷമാണ് നോവല്‍ വിവിധ കമ്പനികളില്‍ ഡയറക്ടറായതെന്നാണ് ആരോപണം. എസ്.ബി.ഐ ഉദ്യോഗസ്ഥയായിരുന്ന നോവല്‍ 2005 ലാണ് ബാങ്ക് ജോലി രാജിവെക്കുന്നത്.
മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ലാവാസ രംഗത്തെത്തിയിരുന്നു. യോഗത്തില്‍ ലാവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല.
WATCH THIS VIDEO: