| Saturday, 9th March 2024, 10:10 pm

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

എന്നാല്‍ രാജിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഗോയല്‍ കൂടെ രാജിവെച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം നേരത്തെ സന്ദർശനം നടത്തിയിരുന്നു. ഇനി ജമ്മു കശ്മീർ മാത്രമായിരുന്നു സന്ദർശനം നടത്താൻ ബാക്കിയുണ്ടായിരുന്നത്. അതിനിടയിലാണ് അദ്ദേഹത്തിന്റെ രാജി. അടുത്തിടെ, ​ഗോയലിന്റെ യോ​ഗ്യത ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതയിൽ ചില ഹരജികൾ വന്നിരുന്നു.

2022 നവംബര്‍ 18നാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. അടുത്താഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി അരുണ്‍ ഗോയല്‍ രംഗത്തെത്തിയത്.

Content Highlight: election commissioner arun goel has resigned

We use cookies to give you the best possible experience. Learn more