|

പെരുമാറ്റച്ചട്ടലംഘനം: മോദിയുടെ പ്രസംഗത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദൽ​ഹി: ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യതിനെ കുറിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്രസംഗത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദി നടത്തിയ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പകർപ്പ് ആവശ്യപ്പെട്ടത്. തിടുക്കപ്പെട്ടു പ്രസംഗം നടത്തിയതിന്റെ ആവശ്യകതയെക്കുറിച്ചും അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടാഴ്ച മുൻപാണ് കമ്മീഷൻ ഈ ആവശ്യം ഉന്നയിക്കുന്നത്.

Also Read ആര്‍.ബാലകൃഷ്ണപിള്ള പ്രസംഗ വേദിയില്‍ കുഴഞ്ഞു വീണു

മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സി.പി.ഐ.എ​മ്മും അ​ട​ക്ക​മു​ള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടിരുന്നു. ഉ​പ​ഗ്ര​ഹ​വേ​ധ മിസൈലിന്റെ പരീക്ഷണം വിജയമായത് ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആർ.ഡി.ഒ മേധാവി ആയിരുന്നെന്നും അത് പ്രധാനമന്ത്രി ഏറ്റെടുക്കേണ്ടതല്ലെന്നും സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് ഈ പദ്ധതിയുടെ പേര്.

Also Read ഉപഗ്രഹവേധ മിസൈൽ: ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന, പൊതു ഇടമെന്ന് പാകിസ്ഥാൻ

പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചതെന്നും ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പ്രഖ്യാപനം നടത്തിയിരുന്നു.