ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു പരിശോധന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. തിരുച്ചിറള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.
കമലിനെ കാരവനില്‍ ഇരുത്തിയാണ് സംഘം പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമല്‍ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയത്തിന്റെ ഭാഗമാണ് റെയ്ഡുകള്‍. അത്തരം റെയ്ഡുകളെ ഭയക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച മക്കള്‍ നീതിമയ്യം അടക്കം പ്രതിപക്ഷ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തിയിരുന്നു.
തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ. എം.എന്‍.എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Election Commission search on Kamal Haasan caravan amid campaign