| Monday, 21st December 2020, 12:42 pm

രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കോ? മോദിയെ 'ശരി' വെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ 'സജ്ജം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.

പുതിയ സംവിധാനം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും സജ്ജമാണെന്നാണ് സുനില്‍ അറോറ ന്യൂസ് 18നോട് പ്രതികരിച്ചത്.

ആവശ്യമായ ഭേദദതികള്‍ വരുത്തുകയാണെങ്കില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കാന്‍ തയ്യാറാണെന്നും അറോറ പറഞ്ഞു.

നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണം എന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു. വിവിധ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മോദി പറഞ്ഞിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ കാര്യമായ പഠനം ആവശ്യമാണെന്നും മോദി അഭിപ്രയാപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മോദിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തുവന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Election Commission Ready for ‘One Nation, One Election’, Says CEC Sunil Arora After PM’s Pitch

We use cookies to give you the best possible experience. Learn more