| Tuesday, 6th February 2024, 8:19 pm

അജിത് പവാർ ഘടകം 'യഥാർത്ഥ' എൻ.സി.പി; ശരദ് പവാറിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ശരദ് പവാറിന് തിരിച്ചടിയായി അജിത് പവാർ ഘടകത്തെ ഔദ്യോഗിക നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയായി (എൻ.സി.പി) അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

പാർട്ടിക്കുള്ളിൽ തർക്കം നടക്കുന്നതിനിടയിലാണ് നിയമസഭയിലെ ഭൂരിപക്ഷത്തെ (Test of Legislative Majority) അടിസ്ഥാനമാക്കി ഔദ്യോഗിക ചിഹ്നം ക്ലോക്ക് അജിത് പവാർ ഘടകത്തിന് ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

ആറ് മാസത്തിനിടയിൽ നടന്ന 10 വിചാരണകൾക്കൊടുവിലാണ് എൻ.സി.പിയിലെ തർക്കത്തിന് പരിഹാരമായി അജിത് പവാറിന് അനുകൂലമായി വിധിയുണ്ടായത്.

അതേസമയം ശരദ് പവാർ ഘടകത്തോട് ഫെബ്രുവരി ഏഴിനകം തങ്ങളുടെ പാർട്ടിക്ക് പുതിയ പേരും ചിഹ്നവും നിർദേശിക്കുവാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

2023 ജൂലൈയിലാണ് തന്റെ അമ്മാവനും എൻ.സി.പി സ്ഥാപകനുമായ ശരദ് പവാറിനെതിരെ നീക്കം നടത്തി പാർട്ടിയിൽ അജിത് പവാർ പിളർപ്പുണ്ടാക്കിയത്. തുടർന്ന് അജിത് പവാർ മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി-ശിവസേന സർക്കാരിനൊപ്പം ചേർന്നു.

ഇരു ഘടകങ്ങളും പാർട്ടിയുടെ പേരും ചിഹ്നവും തങ്ങളുടേതാണെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

Content Highlight: Election Commission Declares Ajit Pawar Faction As ‘Real’ NCP, Sharad Pawar Loses Clock Symbol

We use cookies to give you the best possible experience. Learn more