പാക് മുന്‍ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ വിലക്ക്
World
പാക് മുന്‍ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2013, 2:39 pm

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിന് വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്.

ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങുന്ന തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റേതാണ് വിധി. പര്‍വേസ് അഷറഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ തീരുമാനം തിരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ ശരിവയ്ക്കുകയായിരുന്നു. []

ജന്മനാടായ ഗൊജാര്‍ ഖാന്‍ ജില്ലയില്‍നിന്നാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ രാജാ പര്‍വേസ് അഷറഫ് മത്സിക്കാനിരുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തുവെന്ന് എതിരാളി നല്‍കിയ പരാതിയിലാണ് മുന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് വിലക്കിയത്.

കഴിഞ്ഞ ജൂണിലാണ് രാജാ പര്‍വേസ് പാക് പ്രധാനമന്ത്രിയായത്. യൂസഫ് റാസാ ഗിലാനി കോടതിയലക്ഷ്യ കേസില്‍ രാജിവച്ച ഒഴിവിലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.

തീരുമാനത്തിനെതിരേ മേല്‍കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.