| Tuesday, 28th January 2020, 9:25 pm

വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനും ബി.ജെ.പി എം.പിക്കും കാരണം കാണിക്കല്‍ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂവെന്ന് ആഹ്വാനം ചെയ്ത കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ജനുവരി 30ന് രാത്രി 12 മണിക്കുള്ളില്‍ തെരഞ്ഞെടുപ്പുകമ്മീഷന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

പശ്ചിമ ദല്‍ഹി എം.പിയായ പര്‍വേഷ് വര്‍മക്കെതിരെയും കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ വീട്ടില്‍ കയറി ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതിനാണ് പര്‍വേഷിന് നോട്ടീസ് ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവം നടന്ന് കുറച്ച സമയത്തിന് ശേഷമാണ് അമിത്ഷാ പരിപാടിക്കെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more