national news
ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി; ഹുസുര്‍ നഗറില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 01, 04:21 pm
Tuesday, 1st October 2019, 9:51 pm

തെലങ്കാനയിലെ ഹുസുര്‍നഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച 45 നാമനിര്‍ദേശ പത്രികകള്‍ തള്ളി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച പത്രിക ഉള്‍പ്പെടെയാണ് തള്ളിയത്.

31 നാമനിര്‍ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് വരണാധികാരി സ്വീകരിച്ചത്. 76 പേരായിരുന്നു ആകെ പത്രിക സമര്‍പ്പിച്ചിരുന്നത്.

നാമനിര്‍ദേശ പത്രിക തള്ളിയത് സി.പി.ഐ.എമ്മിന് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഖര്‍ റാവു സമര്‍പ്പിച്ച പത്രികയില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. പത്രിക തള്ളിയതിനെതിരെ ശേഖര്‍ റാവുവും സി.പി.ഐ.എം പ്രവര്‍ത്തകരും വരണാധികാരിയുടെ ഓഫീസിനകത്ത് പ്രതിഷേധം നടത്തി.

ഗൂഢാലോചന നടത്തിയാണ് പത്രിക തള്ളിയതെന്ന് സി.പി.ഐ.എം ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു ഹുസുര്‍നഗര്‍ എം.എല്‍.എ. നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.