| Monday, 1st July 2024, 5:18 pm

ഹിന്ദു രാഷ്ട്രം വേണമെന്നാവശ്യപ്പെടുന്ന 50 എം.പിമാരെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കൂ; വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാൻ പാർലമെന്റിൽ നിർഭയം ആവശ്യപ്പെടുന്ന 50 എം.പിമാരെ തെരഞ്ഞെടുക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ രാജ സിങ് ലോധ.

ഗോവയിലെ പോണ്ടയിൽ നടക്കുന്ന വൈശിക ഹിന്ദുരാഷ്ട്ര മഹോത്സവത്തിന്റെ സമാപന ദിനത്തിൽ സംസാരിക്കവെയാണ് രാജ സിങ് ലോധ ഈ വിവാദ പരാമർശം നടത്തിയത്. ബി.ജെ.പിയുടെ ഹിന്ദുത്വ മുഖമായി അറിയപ്പെടുന്ന രാജ സിങ് ലോധ തീവ്ര ഹിന്ദുത്വ വാദിയാണ്.

ഹിന്ദു രാഷ്ട്രം രൂപീകരിക്കാൻ പ്രാപ്തിയുള്ള എം.പിമാരെ പാർലമെന്റിലേക്ക് അയക്കണമെന്നും ചില പ്രത്യേക തരം ഹിന്ദു നേതാക്കൾ പദവിയിലേക്ക് വിജയിച്ച ശേഷം ഹിന്ദു രാഷ്ട്രത്തെ മറക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

‘ഇക്കാലത്ത് പല രാഷ്ട്രീയക്കാരും ഉറച്ച ഹിന്ദു നേതാക്കളായി നടിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ തന്നെ അവർ മതേതര വ്യക്തികളായി രൂപാന്തരപ്പെടുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ഇത്തരം എം.പിമാരും എം.എൽ.എമാരും പ്രയോജനമില്ലാത്തവരാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സെക്കുലർ ആകുന്ന ഇത്തരം മതേതര എം.പിമാർ ഹിന്ദു രാഷ്ട്രം എന്ന നമ്മുടെ ആവശ്യത്തെ എതിർക്കുന്നവരാണ്. അതിനാൽ പാർലമെന്റിൽ ഹിന്ദു രാഷ്ട്രം നിർഭയം ആവശ്യപ്പെടുന്ന 50 ശക്തരായ ഹിന്ദു എം.പിമാരെ തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ സിങ് പറഞ്ഞു.

ഇത്തരത്തിൽ അധികാരം ലഭിച്ചതിന് ശേഷം മതത്തെ മറക്കുന്ന നേതാക്കൾ ഹിന്ദു ഭാരതത്തെ എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു. യുവതലമുറയോട് പഠിക്കാനും ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും സിങ് ആഹ്വാനം ചെയ്തു.

Content Highlight: Elect 50 Staunch Hindu MPs Who Will Demand ‘Hindu Rashtra’ in Parliament: BJP MLA T Raja Singh

We use cookies to give you the best possible experience. Learn more