|

ന്യൂസിലാന്‍ഡ് എഴുത്തുകാരി എലിയനര്‍ കാട്ടന് ബുക്കര്‍ പ്രൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരം ന്യൂസിലാന്‍ഡ് എഴുത്തുകാരി എലിയനര്‍ കാട്ടന്. ബുക്കര്‍ പ്രൈസ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള എലിയനര്‍ കാട്ടന്‍.

ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും വലിയ കൃതിയെന്ന റെക്കോര്‍ഡും 848 പേജുള്ള പുസ്തകം കരസ്ഥമാക്കി. എലിയനറുടെ ദി ലുമീനറീസ് എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്.

ഇന്ത്യന്‍ -എഴുത്തുകാരി ജുംപ ലഹിരിയുടെ ദ ലോലാന്‍ഡ് ഉള്‍പ്പെടെയുള്ള നോവലുകളുമായി മല്‍സരിച്ചാണ് ദി ലുമീനറീസ് പുരസ്‌കാരം നേടിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ സ്വര്‍ണ പാടങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ ചരിത്ര നോവലാണ് ദി ലുമീനറീസ്. ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചത്.

Video Stories