കുമ്മനടിച്ചത് ഞാനല്ല'; മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് കത്രിക വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി
Film News
കുമ്മനടിച്ചത് ഞാനല്ല'; മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് കത്രിക വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 11:54 pm

അങ്കമാലിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മ്മൂട്ടിയും എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയും തമ്മില്‍ ഉദ്ഘാടനത്തിനുള്ള ചരട് മുറിക്കാനുള്ള കത്രിക ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പത്തിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി.

താന്‍ നടന്റെ കയ്യില്‍ നിന്നും കത്രിക ഏറ്റുവാങ്ങാന്‍ ശ്രമിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും എം.എല്‍.എ കുറിപ്പില്‍ പറയുന്നു.

കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെയാണ് എം.എല്‍.എ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ ആയിരുന്നെനും എന്നാല്‍ കെട്ടിടത്തിന് മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം തന്നോട് നിര്‍വഹിക്കാനാണ് മുമ്പ് പറഞ്ഞേ ല്‍ച്ചിരുനെന്നും അത് അനുസരിച്ചാണ് താന്‍ കത്രികയെടുതതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.

എന്നാല്‍ മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുക്കുകയാണ് ഉണ്ടായതെന്നും എം.എല്‍.എ കുറിപ്പില്‍ പറയുന്നു.

കടയുടെ ഉടമ ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടി തനിക്കായി കത്രിക നീട്ടിയെന്നും എന്നാല്‍ താന്‍ അത് വാങ്ങാതെ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളു എന്ന് പറഞ്ഞുവെന്നും എം.എല്‍.എ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ആര്‍ക്കെങ്കിലും വസ്തുത ബോധ്യപ്പെടണമെങ്കില്‍ കട ഉടമയോട് ചോദിക്കാമെന്നും എം.എല്‍.എ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയെ കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. മമ്മൂട്ടിയുടെ ചടങ്ങിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എല്‍ദോസ് കുന്നപ്പിള്ളി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

കുമ്മനടിച്ചത്ബഞാനല്ല.
ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു.

കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു.

ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു.

നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.

കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

Content Highlight: Eldos Kunnappilly describes the facts of Actor Mammooty viral video with him in a inugral function