തിരുവനന്തപുരം: സി.പി.ഐ പ്രതിഷേധ ജാഥയ്ക്കിടെ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍
കൊച്ചി സെന്‍ട്രല്‍ എസ്.ഐയെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐയായ വിപിന്‍ദാസിനെയാണ് കൊച്ചി ഡി.ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്.
ലാത്തിച്ചാര്‍ജ്ജില്‍ എസ്.ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും എല്‍ദോ എബ്രഹാം എം.എല്‍.എയെ തിരിച്ചറിയുന്നതില്‍ എസ്.ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.
ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു ഡി.ജി.പി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നത്.
വൈപ്പിന്‍ കോളജിലെ സംഘര്‍ത്തില്‍ ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചിരുന്നത്.