കാരക്കാസ്: വിപ്ലവ പോരാളി ഏണസ്റ്റോ ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസ് സന്ദർശിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് മരിച്ചത്.
ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെ ഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. ലേബർ നിയമത്തിൽ ബിരുദമുള്ള കാമിലോ അഭിഭാഷകൻ കൂടിയായിരുന്നു.
ചെ ഗുവേരയും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ് കാമിലോയുടെ ജനനം. അലെയ്‌ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവർ സഹോദരങ്ങൾ.
പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരണപ്പെട്ടിരുന്നു.
“ചെയുടെ മകനും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകനുമായ കാമിലോയോട് ഞങ്ങൾ വിടപറയുന്നത് ഏറെ വേദനയോടെയാണ്,” ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വിറ്ററിൽ കുറിച്ചു.
Content Highlight: Eldest son of Ernesto Che Guevara dies in Venezuela