കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന് മരിച്ചു. ഇന്ന് രാവിലെ കല്ലായി റെയില്‍വേ സ്റ്റേഷനടുത്ത് പാലം മുറിച്ച് കടക്കുന്നതിനിടെയാണ് വയോധികനെ വന്ദേഭാരത് ഇടിക്കുന്നത്.
ചക്കുംകടവ് സ്വദേശി പള്ളിപ്പുറായി അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്. വയോധികന് കേള്‍വി കുറവുണ്ടായിരുന്നതായും വീട്ടില്‍ നിന്നിറങ്ങി പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിനിടിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
അബ്ദുള്‍ ഹമീദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
വന്ദേഭാരതിന് പുറമെ കഴിഞ്ഞ ആഴ്ചയില്‍ ട്രെയിന്‍ തട്ടി നാല് പേര് മരിച്ചിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
റെയില്‍വേയുടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളായിരുന്നു ചെറുതുരുത്തി പാലത്തിന് സമീപം അപകടത്തില്‍ മരണപ്പെട്ടത്.
Content Highlight: Elderly man dies after being hit by Vandebharat Express