ലൈസൻസ് കാലാവധി ഇന്നവസാനിക്കും; ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തി
Kerala News
ലൈസൻസ് കാലാവധി ഇന്നവസാനിക്കും; ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 10:20 am

കോഴിക്കോട്: എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ക്കായി താത്ക്കാലികമായി അടച്ചുപൂട്ടുകയാണെന്നാണ് നിലവിലെ വിവരം. ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ ലൈസന്‍സ് കാലാവധി ഇന്ന് തീരും.

പ്ലാന്റിന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ സുരക്ഷിതമല്ലാത്ത ഇത്തരത്തിലൊരു പ്ലാന്റ് ആവശ്യമില്ലെന്നും നാട്ടുകാരുടെ ജീവന് ഭീഷണിയായാണ് പ്ലാന്റ് തുടരുന്നതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സുരക്ഷാ ക്രമീകരണങ്ങളൊന്നും തന്നെ പ്ലാന്റിനില്ലെന്നും ഇതൊന്നും ഇല്ലാതെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലാന്റ് പൂര്‍ണമായും അടച്ച് പൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

updating…

Content Highlight: Elathur Hindustan Petroleum Plant suspended; After testing found problems