കോഴിക്കോട്: എലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമാകുന്നു. നേരത്തെ തന്നെ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ സമവായത്തിനായി കോഴിക്കോട് ഡി.സി.സിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അടിപിടിയുണ്ടായി.
സമവായ യോഗം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഓഫീസിന് പുറത്ത് ബഹളം ആരംഭിച്ചത്. സമവായത്തിന് തയ്യാറല്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് വിട്ടുനല്‍കരുതെന്നും അത്തരത്തിലൊരു സമവായത്തിനായാണ് ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡി.സി.സി ഭാരവാഹികള്‍ പ്രവര്‍ത്തകെര അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയയായിരുന്നു.
എലത്തൂരില്‍ നിന്നും യു.ഡി.എഫിന്റെ ഭാഗമായ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാണി സി. കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരും കോണ്‍ഗ്രസ് വിമതനായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം യു.വി ദിനേശ് മണിയുമാണ് ഇവിടെ യു.ഡി.എഫില്‍ നിന്നും മത്സരിക്കുന്നത്.