കോഴിക്കോട്: മാറാട് കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുതലക്കുളത്ത് സി.പി.ഐ.എം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ സംസാരിക്കവേയാണ് എളമരം കരീം കുമ്മനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
നേരത്തെ ജനരക്ഷാ യാത്രക്കിടെ മാറാട് സന്ദര്‍ശിച്ച കുമ്മനം കേരളത്തില്‍ ജിഹാദികള്‍ക്കെതിരെ ആര്‍.എസ്.എസ് നടത്തിയ ആദ്യമുന്നേറ്റമാണ് മാറാടിലേതെന്ന് പറഞ്ഞിരുന്നു. മാറാട് കേസില്‍ യു.ഡി.എഫും എല്‍.ഡി.എഫും സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുമ്മനം ആരോപിച്ചിരുന്നു ഇതിനു പിന്നാലെയാണ് സി.പി.ഐ.എം നേതാവിന്റെ പ്രതികരണം.
ഹിന്ദുഐക്യവേദി നേതാവായിരുന്ന കാലത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അമ്മയുടെ ഹര്‍ജിയാണ് കുമ്മനം ഇടപെട്ട് ഒത്തു തീര്‍പ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
“കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ മുഖ്യ പങ്ക് വഹിച്ച ആളാണ് കുമ്മനം. അന്ന് ഹിന്ദുഐക്യവേദി നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നല്‍കിയാണ് ഹര്‍ജി പിന്‍വലിപ്പിച്ചത്. എളമരം കരീം പറഞ്ഞു.
ബി.ജെ.പി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സി.പി.ഐ.എമ്മിനെയാണെന്നും ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും കരീം പറഞ്ഞു.