2010 ല്‍ എ
ളമരം കരീം മലബാര്‍ സിമന്റ്‌സ് സന്ദര്‍ശിച്ചിരുന്നുവെന്നും അപ്പോളാണ് അദ്ദേഹത്തിന് പണം നല്‍കിയതെന്നും പണം മന്ത്രിക്ക് കവറിലാണ് നല്‍കിയതെന്നും പണം കൈമാറാന്‍ ഫോണിലൂടെയാണ് സുന്ദരമൂര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നതെന്നും മൊഴിയില്‍ പറയുന്നു.
രാധാകൃഷ്ണന് വലിയ രീതിയിലുള്ള സ്വാധീനം കമ്പനിയില്‍ ഉണ്ടായിരുന്നെന്നും തന്റെ ഇഷ്ടക്കാരെ കമ്പനിയിലെ ഉന്നതസ്ഥാനത്ത് വരെ അദ്ദേഹം നിയമിച്ചിരുന്നെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രനും മക്കളും മരണപ്പെട്ട കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ടവരാണ് രാധാകൃഷ്ണനും സുന്ദരമൂര്‍ത്തിയും.
കമ്പനിയിലെ കരാറുകളും അച്ചടക്ക നടപടികളും മുതല്‍ ഉദ്യോഗസ്ഥ നിയമനം വരെ നിയന്ത്രിക്കുന്നത് വി.എം രാധാകൃഷ്ണനാണെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ശശീന്ദ്രന് കമ്പനിയില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള മൊഴിയിലാണ് കമ്പനിയില്‍ നടന്ന അഴിമതികളെക്കുച്ചും സുന്ദരമൂര്‍ത്തി പറയുന്നത്. വാളയാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മന്ത്രിക്ക് പണം നല്‍കിയിരിക്കുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ രാഷ്ട്രീയ നേതാവിനോ കൈക്കൂലി നല്‍കണമെങ്കില്‍ കൈയാളുകളുടെ സഹായത്തോടെ നല്‍കേണ്ട ആവശ്യം തനിക്കില്ലെന്നും തനിക്ക് നേരിട്ട് കൊടുക്കാനാറിയാമെന്നുമായിരുന്നു സംഭവത്തോടുള്ള രാധാകൃഷ്ണന്റെ പ്രതികരണം. “കൈക്കൂലി കൊടുക്കാത്തയാളല്ല ഞാന്‍, ഒരു കവറും ആര്‍ക്കും കൊടുത്തിട്ടില്ല.
എളമരം കരീമിന് കവറു നല്‍കാന്‍ കവര്‍ വാഹകനായി ഞാന്‍ സുന്ദരമൂര്‍ത്തിയെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ കൊടുക്കണമെങ്കില്‍ നേരിട്ട് കൊടുക്കാന്‍ എനിക്ക് കഴിയും. ഞാനും എളമരം കരീമും തമ്മില്‍ സാമ്പത്തികമായ ഒരു ഇടപാടും നടന്നിട്ടില്ല. ആ സമയത്ത് ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനക്ക്
മലബാര്‍ സിമന്റ്‌സ്: അഴിമതിയുടെ കെട്ടുറപ്പ് (28-05-2012)
മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍ (11-02-2011)
മലബാര്‍ സിമന്റ്‌സ്: ഒരു ഉദ്യോഗസ്ഥനെ വേട്ടയാടിയ വിധം (08-03-2011)
കേരള കൗമുദി വാര്‍ഷികാഘോഷം വിവാദ വ്യവസായി വിലയ്‌ക്കെടുത്തു; വേദിയില്‍ നിരപരാധിത്വ പ്രഖ്യാപനം (26-05-2012)
ചാക്ക് രാധാകൃഷ്ണന് പുരസ്‌കാരം നല്‍കുന്നത് കൗമുദി മറച്ചുവെച്ചു: മലബാര്‍ സിമന്റ്‌സ് എം.ഡി (05-06-2012)