മലിനീകരണത്തിന് എതിരായുള്ള സമരം ന്യായമാണ്. പക്ഷേ, ആ പഞ്ചായത്തില്‍ പോയി വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. അവിടുത്തെ നാട്ടുകര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. പഞ്ചായത്തിലുള്ളവരല്ല സമരത്തില്‍ പങ്കെടുക്കുന്ന മഹാ ഭൂരിപക്ഷം പേരും. നാട്ടില്‍ യാതൊരു വ്യവസായവും വേണ്ടെന്ന നിലപാടുള്ള ചിലയാളുകളൈ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ നാട് എവിടെയെത്തും.
പക്ഷം;പ്രതിപക്ഷം/എളമരം കരീം
തയ്യാറാക്കിയത് /നസീബ ഹംസ
[]കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെ കേരള ജനത മുഴുവന്‍ സമരം ചെയ്യുമ്പോള്‍ സമര നേതാവ് കെ.എം അനില്‍ കുമാറിന് കമ്പനിയോടുള്ള വ്യക്തി വിദ്വേഷമാണ് സമരകാരണമെന്ന മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം.എല്‍.എയുടെ പരാമര്‍ശം.
കെ.എം അനില്‍ കുമാര്‍ കമ്പനിയിലെ മുന്‍ തൊഴിലാളി ആയിരുന്നെന്നും 18 വര്‍ഷം കമ്പനിയിലെ തൊഴിലാളി ആയിരുന്നപ്പോള്‍ കാണാതിരുന്ന മലിനീകരണം ഉയര്‍ത്തുന്നതിന് പിന്നില്‍ വ്യക്തി വിദ്വേഷമാണെന്നും എളമരം കരീം എം.എല്‍.എആരോപിക്കുന്നു.[]
ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എളമരം കരീമുമായി ഡൂള്‍ ന്യൂസ് നടത്തിയ അഭിമുഖം
കാതിക്കുടം സമര നേതാവ് കെ.എം അനില്‍കുമാറിനെതിരെ താങ്കള്‍ പരാമര്‍ശിച്ചിരുന്നല്ലോ. അതിനെ കുറിച്ച് പറയാമോ
വസ്തുതകള്‍ മനസ്സിലാകാതെയാണ് ആളുകള്‍ സമരം നടത്തുന്നത്. അവിടെ സമരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍ നീറ്റ ജലാറ്റിന്‍ കമ്പനിയിലെ മുന്‍ തൊഴിലാളിയാണ്. കമ്പനിയില്‍ നിന്ന് അഭിപ്രായ വ്യത്യാസമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കമ്പനി പൂട്ടിക്കാന്‍ വേണ്ടി സമരം നടത്തുന്നത്.
ഒരു വ്യവസായം നടക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന മലിനീകരണം ശാസ്ത്രീയമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അങ്ങനെ ശാസ്ത്രീയമായി പരിഹരിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്തപ്പോള്‍ മാത്രമാണ് കമ്പനി പൂട്ടിക്കേണ്ടത്.
എല്ലാ വിദഗ്ധ സമിതികളും മനുഷ്യന് ഹാനീകരമല്ലാത്ത വിധം അവിടുത്തെ മലിനീകരണം പരിഹരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതൊന്നും അംഗീകരിക്കാതെ കമ്പനി പൂട്ടിക്കുക എന്ന നിലപാട് അംഗീകരിക്കാന്‍ പറ്റില്ല.
പക്ഷേ, ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന വിഷയമല്ലേ ഇത്
അവിടെയുള്ള എത്ര പേര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഇതിന്റെ കണക്കുണ്ടോ? അവിടെ സമരം നടത്തുന്നത് ആ പഞ്ചായത്തിലുള്ള ആളുകളല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ സോളിഡാരിറ്റിയും മറ്റ് സംഘടനകളും കേരളത്തിന്റെ പലഭാഗത്തും കേന്ദ്രീകരിച്ചാണ് സമരം നടത്തുന്നത്. ആ പഞ്ചായത്തിലെ ജനങ്ങളില്‍ എത്ര പേര്‍ ഈ സമരത്തിന്റെ കൂടെയുണ്ടെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?
കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി. അവരാണ് സമരത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നത്.
ജനങ്ങളിലെ ഒരു വിഭാഗമാണ് സമരം നടത്തുന്നത്. കഴിഞ്ഞ തവണ സ്ഥലത്ത് ലാത്തി ചാര്‍ജ് ഉണ്ടായപ്പോള്‍ പരിക്ക് പറ്റിയവരില്‍ ഭൂരിഭാഗം പേരും കേരളത്തിന്റെ പലഭാഗത്തുള്ളവരായിരുന്നു. കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി. അവരാണ് സമരത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നത്.
പുഴയിലേക്ക് കമ്പനി മലിന ജലം ഒഴുക്കുന്നു എന്നതാണ് സമരം നടത്തുന്നവരുടെ പ്രധാന ആരോപണം. ഇങ്ങനെയുള്ള നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലേ
ഫാക്ടറികളില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്നോ നദികളിലേക്ക് വെള്ളം ഒഴുക്കുമ്പോള്‍ ആ വെള്ളത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കാനാണ് സംസ്ഥാനത്ത് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുള്ളത്. ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ചുള്ള ജലം നദിയിലേക്ക് ഒഴുക്കാന്‍ കമ്പനിക്ക് അനുവാദമുണ്ട്. അതിന് എതിരായാണ് വെള്ളം ഒഴുക്കുന്നത് എന്ന് പറയേണ്ടത് ബോര്‍ഡോ മറ്റ് അധികൃതരോ ആണ്. അല്ലാതെ മറ്റുള്ളവരല്ല.
അപ്പോള്‍ കാതിക്കുടത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരമാണെന്നാണോ താങ്കള്‍ പറയുന്നത്
തീരെ അനാവശ്യമാണെന്ന് പറയാന്‍ പറ്റില്ല. മലിനീകരണം തടയണം എന്ന് പറയുന്നത് ന്യായമാണ്. പക്ഷേ, ഫാക്ടറി അടച്ചുപൂട്ടണമെന്ന ആവശ്യം അന്യായമാണ്. ഒരു വിഭാഗം ആളുകളാണ് സമരം നടത്തുന്നത്. കമ്പനി അടച്ചുപൂട്ടരുത് എന്ന് ആവശ്യപ്പെട്ട് അവിടെ ഒരു കൂട്ടം ആളുകള്‍ സമരം നടത്തുന്നുണ്ട്. ഇതൊന്നും ആരും കാണുന്നില്ല. കമ്പനിയില്‍ 18 വര്‍ഷം ജോലി ചെയ്തയാള്‍ കമ്പനിയില്‍ നിന്ന് പുറത്തായതിന് ശേഷം കമ്പനിക്കെതിരെ സമരം നടത്തുകയാണ്. ജോലി ചെയ്തിരുന്ന കാലത്തൊന്നും അദ്ദേഹമവിടെ മലിനീകരണം കണ്ടിട്ടില്ല. വ്യക്തിപരമായി അയാള്‍ക്കുള്ള വിദ്വേഷമാണ് സമരത്തിന്റെ മൂലകാരണം.
കമ്പനിയില്‍ 18 വര്‍ഷം ജോലി ചെയ്തയാള്‍ കമ്പനിയില്‍ നിന്ന് പുറത്തായതിന് ശേഷം കമ്പനിക്കെതിരെ സമരം നടത്തുകയാണ്. ജോലി ചെയ്തിരുന്ന കാലത്തൊന്നും അദ്ദേഹമവിടെ മലിനീകരണം കണ്ടിട്ടില്ല. വ്യക്തിപരമായി അയാള്‍ക്കുള്ള വിദ്വേഷമാണ് സമരത്തിന്റെ മൂലകാരണം.
താങ്കള്‍ പറയുന്ന അനില്‍കുമാര്‍ മാത്രമല്ല അവിടെ സമരത്തിന് നേതൃത്വം നല്‍കുന്നത്. മറ്റ് പലരും അവിടെ സമരത്തിന്റെ നേതൃസ്ഥാനങ്ങളിലുണ്ട്.
കുറച്ച് പേരെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും പറ്റും. ആളുകള്‍ കൂടുന്നതെല്ലാം ന്യായമാണെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കാനും ആളുകള്‍ ഉണ്ടായിരുന്നു. അതിനെയും ന്യായീകരിക്കാന്‍ പറ്റുമോ.[]
കാതിക്കുടത്ത് നടക്കുന്ന സമരം അന്യായമാണെന്നാണോ പറഞ്ഞു വരുന്നത്.
അങ്ങനെയല്ല. മലിനീകരണത്തിന് എതിരായുള്ള സമരം ന്യായമാണ്. പക്ഷേ, ആ പഞ്ചായത്തില്‍ പോയി വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. അവിടുത്തെ നാട്ടുകര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. പഞ്ചായത്തിലുള്ളവരല്ല സമരത്തില്‍ പങ്കെടുക്കുന്ന മഹാ ഭൂരിപക്ഷം പേരും. നാട്ടില്‍ യാതൊരു വ്യവസായവും വേണ്ടെന്ന നിലപാടുള്ള ചിലയാളുകളൈ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ നാട് എവിടെയെത്തും.
ഇവിടെയുള്ളത് വര്‍ഷങ്ങളായി നടക്കുന്ന സമരമാണ്. യാതൊരു പ്രശ്‌നവുമില്ലാതെ ആരും സമരം നടത്താന്‍ ഇറങ്ങില്ല. സമരം ആരംഭിച്ചാല്‍ പല സംഘടനകളും പിന്തുണയുമായി എത്തുന്നത് സ്വാഭാവികമല്ലേ
ഏത് വിഭാഗമാളുകള്‍ പറഞ്ഞാലും പറയുന്നതില്‍ ന്യായം വേണം. അവിടെയുള്ള തൊഴിലാളി യൂണിയനുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം ആരായണ്ടെ?
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വളരെ ചുരുക്കം പേര്‍ കമ്പനിക്ക് വേണ്ടി വാദമുന്നയിക്കുന്നതിനെയാണ് താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സമര സമിതിക്കാര്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ മാത്രമാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അവിടെ ചെന്ന് വസ്തുത അന്വേഷിക്കുകയാണ് വേണ്ടത്. മലിനീകരണ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആദ്യം അത് ബാധിക്കുക അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. അവര്‍ക്കാണ് ഇതിനെ കുറിച്ച് ഏറ്റവും നന്നായി പറയാന്‍ സാധിക്കുക.