തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിനെതിരെ സി.ഐ.ടി.യു ഒരു സമരവും നടത്തുന്നില്ലെന്ന് സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി.
ജീവനക്കാര്‍ രൂപീകരിച്ച യൂണിയനാണ് സമരം നടത്തുന്നതെന്നും സി.ഐ.ടി.യു സമരം നടത്തി സ്ഥാപനം പൂട്ടിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നും എളമരം കരീം പറഞ്ഞു.
മാനേജ്‌മെന്റാണ് ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനത്തില്‍ പണിയെടുക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ ജീവനക്കാരോട് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് കഴിഞ്ഞ ദിവസം എളമരം കരീം വ്യക്തമാക്കിയിരുന്നു.
മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി കോട്ടയം റീജണല്‍ ഓഫീസ് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹം മുത്തൂറ്റ് മാനേജ്മന്റിനെതിരെ രംഗത്തെത്തിയത്.
ട്രേഡ് യൂണിയന്‍ അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റിന്റെ മുഷ്‌ക്ക് അനുവദിക്കാനാവില്ല. പ്രതിവര്‍ഷം 2400 കോടി രൂപ ലാഭമുണ്ടാക്കുന്ന കമ്പനി ജീവനക്കാര്‍ക്ക് ന്യായമായ കൂലി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ കൂട്ടായി ആലോചിച്ചാണ് സമരം പ്രഖ്യാപിച്ചത്. ലേബര്‍ കമീഷണര്‍ വിളിച്ച അനുരഞ്ജനയോഗത്തിലേക്ക് മാനേജ്‌മെന്റ് അയച്ചത് തീരുമാനമെടുക്കാന്‍ കഴിയാത്ത എച്ച്.ആര്‍ മാനേജരെ ആയിരുന്നു. ലേബര്‍ കമീഷണറെ അപമാനിക്കുന്ന നിലപാടാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റേത്. ഒരു സ്ഥാപനവും തകര്‍ത്ത്, തൊഴിലാളികള്‍ ആനുകൂല്യം ചോദിക്കില്ല. അതിന് സി.ഐ.ടി.യു കൂട്ടുനില്‍ക്കുന്നുമില്ലെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. സമരത്തെ തുടര്‍ന്ന് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ തങ്ങളെ സമരത്തിലേക്ക് തള്ളി വിട്ട കാരണങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കി എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുത്തൂറ്റ് ഫിനാന്‍സ് തൊഴിലാളികളോട് നീതി പാലിച്ചില്ലെന്നും സമരത്തെ കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ കമ്പനിയെ അറിയിച്ചിരുന്നതാണെന്നും എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കിയിരുന്നു.
14 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കമ്പനി ചട്ടമനുസരിച്ച് സമരം നടത്തുമെന്നറിയിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നതായും എംപ്ലോയീസ്
സമരം നടത്തുന്ന തൊഴിലാളികളുമായി കോടതി നിര്‍ദേശിച്ചിട്ടും കമ്പനി മാനേജ്മെന്റ് ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചിരുന്നു.