Kerala
മനോരമ മാധ്യമത്തെക്കാള്‍ ഭേദം: എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 10, 07:23 am
Sunday, 10th June 2012, 12:53 pm

കോഴിക്കോട്: വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമം ലേഖകര്‍ മനോരമയേക്കാള്‍ തരം താണുപോയിരിക്കുന്നതായി എളമരം കരീം. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് എളമരം കരീം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ടി. പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും കരീം അഭിപ്രായപ്പെട്ടു.

ഒരു കൂട്ടം മാധ്യമങ്ങള്‍ക്ക് സി.പി.ഐ.എം വിരോധം കാരണം കണ്ണുകാണാതായിരിക്കുന്നു. അതാണ് സി.പി.ഐ.എമ്മിന്റെ മേല്‍ ഈ വധത്തെ കെട്ടി വെയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതേ രീതിയായിരുന്നു മറിയം റഷീദയുടെ മേല്‍ ചാരക്കേസ് കാലഘട്ടത്തില്‍ മാധ്യങ്ങള്‍ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം തടയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം മാധ്യമങ്ങളുടെ ഈ തെറ്റായ സമീപനത്തിനെയിരെയാണ് തങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.