| Friday, 31st May 2013, 12:45 am

അയര്‍ലന്റിന് പിറകേ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് എല്‍ സാല്‍വദോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എല്‍ സാല്‍വദോര്‍: അയര്‍ലന്റില്‍ ഇന്ത്യന്‍ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കത്തോലിക്കന്‍ ഭൂരിഭക്ഷമുള്ള എല്‍ സാല്‍വദോറിലും ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചു.[]

ചര്‍മാര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ് എല്‍ സാല്‍വദോര്‍ സുപ്രീം കോടതി. റോമന്‍ കത്തോലിക്കന്‍ ഭൂരിപക്ഷമുള്ള എല്‍ സാല്‍വദോറില്‍ ഏത് സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല.

യുവതിയുടെ രണ്ട് വൃക്കകളും തകരാറിലായിരിക്കുകയാണ്. ഗര്‍ഭം യുവതിയുടെ ജീവന് ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കേയാണ് സുപ്രീം കോടതിയുടെ വിധി.

കൂടാതെ ഭ്രൂണത്തിന്റെ സ്ഥിതിയും അപകടകരമാണ്. തലച്ചോര്‍ ഇല്ലാതെയാണ് ഭ്രൂണമുള്ളത്. ഇങ്ങനെയുള്ള കുട്ടികള്‍ ഗര്‍ഭപാത്രത്തില്‍വെച്ചോ ജനിച്ചയുടനെയോ മരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് 22 കാരിയായ യുവതി നല്‍കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. കോടതി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. 1999 ലാണ് എല്‍ സാല്‍വദോറില്‍ ഗര്‍ഭഛിദ്രം നിരോധിച്ചത്.

സംഭവം വിവാദമായതോടെ യുവതിയുടെ ഗര്‍ഭഛിദ്രത്തിന് എല്‍ സാല്‍വദോര്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more