ഏക്താ കപൂറിന്റെ നിര്‍മ്മാണത്തില്‍ പുറത്ത് വരാനിരിക്കുന്ന ട്രിപ്പിള്‍ എക്സ് എന്ന അഡല്‍റ്റ് ഷോയില്‍ അതൃപ്തി രേഖപ്പെടുത്തി അമ്മ ശോഭ കപൂര്‍.
കെന്‍ ഘോഷ് സംവിധാനം ചെയ്യുന്ന ട്രിപ്പിള്‍ എക്സ് എന്ന അഡല്‍റ്റ് ഷോയ്ക്ക് അഞ്ച് എപ്പിസോഡുകളാണ് ഉള്ളത്. വിവിധ തലത്തിലുള്ള അര്‍ബന്‍ സെക്സ് കഥകളാണ് ഷോയില്‍ പ്രദര്‍ശിപ്പിക്കുക.
കഴിഞ്ഞ ദിവസമാണ് ട്രിപ്പിള്‍ എക്സിന്റെ പോസ്റ്റര്‍ റിലീസായത്. ഇത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Guess what’s coming your way?
Hint: It will BLOW your mind!Trailer streaming tomorrow! #XXXUncensored pic.twitter.com/kIRb0IGDkz
— ALTBalaji (@altbalaji) 18 September 2018
ALSO READ: സണ്ണി ലിയോണിനെ നേരിട്ട് കാണാന്‍ ഇനി ദല്‍ഹിയില്‍ പോയാല്‍ മാത്രം മതി
ശന്തനു മഹേശ്വരി, അങ്കിത് ഖേര, കൈറ ദത്ത് എന്നിവരാണ് ട്രിപ്പിള്‍ എക്സ് ഷോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ട്രിപ്പിള്‍ എക്സ് എന്ന ഈ സംരംഭത്തില്‍ തന്റെ പേര് വരുന്നതില്‍ തനിക്ക് താല്പര്യമില്ലെന്നാണ് ശോഭ കപൂര്‍ പറഞ്ഞതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം അമ്മയുടെ പേരിനൊപ്പം മാത്രം എന്റെ പേര് കാണാനാണ് എനിക്ക് ആഗ്രഹം. അമ്മയ്ക്ക് തന്റെ പേര് വന്ന് കാണാന്‍ ആഗ്രഹമില്ലെങ്കില്‍ അത് ഒഴിവാക്കുമെന്ന് ഏക്ത പറഞ്ഞുവെന്നാണ് സൂചന.