എറണാകുളം: എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രി ആക്കിയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒ.പിയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. സതീഷ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്കുള്ള അത്യാഹിത സൗകര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
കൊവിഡ് ഇതര അത്യാഹിത വിഭാഗം, ഒ.പി എന്നിവക്കായി എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഗോബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമായി ഉയര്‍ത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: EKM Medical College, Kalamassery will only provide Covid 19 treatment, all other medical facilities stopped