വളഞ്ഞവഴിയും കുറ്റ്യാടിയും ആവര്‍ത്തിച്ച് ഏകരൂര്‍ എസ്‌റ്റേറ്റ് മുക്ക്; ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്കെതിരെ വീണ്ടും കടയടച്ച് പ്രതിഷേധം
CAA Protest
വളഞ്ഞവഴിയും കുറ്റ്യാടിയും ആവര്‍ത്തിച്ച് ഏകരൂര്‍ എസ്‌റ്റേറ്റ് മുക്ക്; ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്കെതിരെ വീണ്ടും കടയടച്ച് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 6:42 pm

കോഴിക്കോട്: ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി പ്രചരണത്തെ ബഹിഷ്‌കരിച്ച് വീണ്ടും പ്രതിഷേധം. കോഴിക്കോട് ഏകരൂര്‍ എസ്‌റ്റേറ്റ് മുക്കിലെ വ്യാപാരികളാണ് കടകളടച്ച് പ്രതിഷേധിച്ചത്.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ വിശദീകരണ യോഗത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചത്.

ബി.ജെ.പി സംഘടിപ്പിക്കുന്ന പൗരത്വഭേദഗതി വിശദീകരണത്തിനെതിരെ സമാനമായി ഉയര്‍ന്നുവരുന്ന മൂന്നാമത്തെ പ്രതിഷേധമാണിത്. നേരത്തെ ആലപ്പുഴ വളഞ്ഞവഴിയിലും കോഴിക്കോട്ടെ കുറ്റ്യാടിയിലും ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.

കുറ്റ്യാടിയില്‍ പൗരത്വ ഭേഗദതിയെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ വിശദീകരണ പരിപാടിയില്‍ പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘ഓര്‍ത്തു കളിച്ചോ… ഓര്‍മയില്ലേ ഗുജറാത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ