കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് താക്കീതുമായി ഇ.കെ സമസ്ത വിഭാഗം. സമരത്തിനായി മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഇ.കെ സമസ്തയുടെ ഒമ്പത് നേതാക്കളിറക്കിയ കുറിപ്പില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവരുടെ പേരിലാണ് കുറിപ്പ് പുറത്തിറക്കിയത്.
മുസ്ലിം സ്ത്രീകള്‍ ഇത്തരം പ്രക്ഷോഭ പ്രകടനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മുസ്ലിം സ്ത്രീകള്‍ പരിധി വിടരുത്
പൗരത്വ ഭേതഗതി നിയമവും എന്‍.ആര്‍.സിയുമൊക്കെയായി കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്ത് ജനകീയ സമരം ശക്തിപ്പെട്ടത് ശ്രദ്ധേയവും പ്രശംസനീയവുമാണ്. സമര രംഗത്ത് മുസ്ലിംകള്‍ക്ക് ഇസ്ലാമികവും ഭരണഘടനാവിധേയവുമായ സമരമുറകള്‍ അവലംബിക്കാവുന്നതുമാണ്. എന്നാല്‍ സമരത്തിനായി മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധം തന്നെയാണ്. മുസ്ലിം സ്ത്രീകള്‍ ഇത്തരം പ്രക്ഷോഭ പ്രകടനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും താല്പര്യപ്പെടുന്നു.
എന്ന്
ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി
എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാര്‍
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
പിണങ്ങോട് അബൂബക്കര്‍
അബ്ദുസമദ് പൂക്കോട്ടൂര്‍
മുസ്തഫ മുണ്ടുപാറ
നാസര്‍ ഫൈസി കൂടത്തായി
ഓണമ്പിള്ളി മുഹമ്മദ് ഫൈസി
സത്താര്‍ പന്തല്ലൂര്‍
WATCH THIS VIDEO: