ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞന്‍മാരുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂഗുരുത്വ തരംഗങ്ങളുടെ രഹസ്യം വെളിവായത്. സംഘത്തില്‍ 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നു.
1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. അന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ നല്‍കുന്നത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള മഹാവിസ്‌ഫോടന സിദ്ധാന്തത്തെയും (ബിഗ് ബാങ് തിയറി) ശരിവെക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഷിംഗ്ടണിലെ ലൂസിയാനയില്‍ സ്ഥാപിച്ച അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) പരീക്ഷണശാലയിലാണ് ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. 1.3 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഗുരുത്വ തരംഗങ്ങളെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. 500 ദശലക്ഷം ഡോളര്‍ ചിലവില്‍ ഒരുക്കിയ പരീക്ഷണശാലയിലാണ് ഗവേഷണങ്ങള്‍ നടന്നത്.
തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്നപ്രകമ്പനങ്ങള്‍ സ്ഥലകാല ജ്യാമിതിയല്‍ ഓളങ്ങളായി സഞ്ചരിക്കുന്നതിനെയാണ് ഗുരുത്വ തരംഗങ്ങളെന്ന് പറയുന്നത്.
ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാനായത് പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റിയുള്ള പഠനങ്ങളില്‍ വന്‍മാറ്റങ്ങള്‍ക്കു വഴിവെക്കും.