| Saturday, 12th August 2017, 6:36 pm

'അര്‍ണാബ് നിങ്ങള്‍ ഏറ്റവും വലിയ അവസരവാദിയാണ്';അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനെട്ടുകാരന്‍,വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച പതിനെട്ടുകാരന്റെ വീഡിയോ വൈറലാകുന്നു. അര്‍ണാബ് തികഞ്ഞ അവസരവാദിയാണെന്ന് പറയുന്ന വീഡിയോയില്‍ അര്‍ണാബിന്റെ ഒരോ നിലപാടുകളെയും കീറിമുറിക്കുകയും ചെയ്യുന്നുണ്ട്.

സ്‌കൂളില്‍ തന്നെ മുമ്പ് കൂട്ടുകാര്‍ അര്‍ണബ് എന്നാണ് വിളിച്ചിരുന്നതെന്നും ഇപ്പോള്‍ ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ തല ലജ്ജിച്ചു താഴ്ന്നു പോകാറുണ്ടെന്നും ഫലീദ് ഹമാനി തന്റെ വീഡിയോയയില്‍ പറയുന്നു.

” നിങ്ങള്‍ സ്വയം വിളിക്കുന്നത് എഡ്യൂക്കേറ്റഡ് ആയ മാധ്യമപ്രവര്‍ത്തകനെന്നാണല്ലോ…അതിഥികളെ വായില്‍ തോന്നുന്നത് വിളിക്കുന്ന നിങ്ങളെങ്ങനെ വിദ്യാഭ്യാസമുള്ള മാധ്യമപ്രവര്‍ത്തകനാണെന്ന് പറയാന്‍ പറ്റും.”

മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു മൂല്യങ്ങളും ഞാന്‍ നിങ്ങളില്‍ കാണുന്നില്ലെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു. ടൈംസ് നൗ ചാനലിലായിരുന്നപ്പോള്‍ ബീഫ് നിരോധനത്തെ എതിര്‍ത്ത് ചര്‍ച്ച നയിച്ച നിങ്ങളെങ്ങനെ റിപ്പബ്ലിക് ചാനല്‍ തുടങ്ങിയപ്പോള്‍ പഴയതെല്ലാം മറന്നുപോയോ എന്നും ചോദിക്കുന്നു.

“ലോകം കണ്ട ഏറ്റവും വലിയ അവസരവാദി നിങ്ങളാണ്. ഏറ്റവും വലിയ ആത്മവഞ്ചകനും നിങ്ങള്‍ തന്നെ.”


Also Read: താങ്കള്‍ ഒരു സ്ത്രീ തന്നെയാണോ; പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തേക്കാള്‍ പ്രധാനം വന്ദേമാതരമാണെന്ന് പറഞ്ഞ ചാനല്‍ അവതാരികക്കെതിരെ ആഞ്ഞടിച്ച് സൈബര്‍ ലോകം


ആളുകളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി പാകിസാഥാനിലേയ്ക്കായക്കാന്‍ നിങ്ങള്‍ വെമ്പല്‍ കൊള്ളുന്ന നിരവധി ചര്‍ച്ചകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു. രാജീവ് ചന്ദ്രശേഖരന്റെ ചാനലായ റിപ്പബ്ലിക്കിന് ഫണ്ട് വരുന്നത് ബി.ജെ.പി ബന്ധത്തിലൂടെയല്ലേയെന്നും ചോദിക്കുന്നുണ്ട്.

നിങ്ങളുടെ ചാനലില്ലാതെ ഒരു തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണെന്ന് വെല്ലുവിളിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more